
മലപ്പുറം: പതിനാലിന ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി ഐ.എൻ.ടി.യു.സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ തൊഴിലാളികൾ കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തും.രാവിലെ 10ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മണ്ഡലം,ബ്ലോക്ക്, ജില്ലാ ഭാരവാഹികൾ ധർണ്ണയിൽ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് വി.പി.ഫിറോസ് അറിയിച്ചു.