
വളാഞ്ചേരി: ടൗണിൽ നിയന്ത്രണം വിട്ട ബസ് വൈദ്യുതി കാൽ ഇടിച്ചു തകർത്തു. സെൻട്രൽ ജംഗ്ഷനിൽ കോഴിക്കോട് റോഡിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. വളാഞ്ചേരിയിൽ നിന്നും പട്ടാമ്പിയിലേക്ക് പോകുകയായിരുന്ന കാളിയത്ത് ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വളാഞ്ചേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.