food

മമ്പാട്: മമ്പാട് വടപുറം ടൗണിലും പരിസരങ്ങളിലുമുള്ള ഫാസ്റ്റ് ഫുഡ് വിൽപന കേന്ദ്രങ്ങളിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സി.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഗുണനിലവാരമില്ലാത്ത എണ്ണക്കടികൾ, ചപ്പാത്തി, പാൽ തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളുടെ വിൽപന തടഞ്ഞു. ലൈസൻസ് നിബന്ധനകൾ പാലിക്കാത്ത ഒരു സ്ഥാപനത്തിന് 1000 രൂപ പിഴയും നിയമ ലംഘനം നടത്തിയ ഏഴ് സ്ഥാപനങ്ങൾക്ക് 1400 രൂപയുമടക്കം ആകെ 2400 രൂപ പിഴയീടാക്കി.

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി. ഷിജി ജോസ്,​ എം. പ്രഭാകരൻ, ജെ.എസ്. ഷിജോയ്, പഞ്ചായത്ത് ക്ലർക്കുമാരായ കെ.എം ഷാജി, സി. അച്ചുതൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.