d

അങ്ങാടിപ്പുറം: ജൂബിലി റോഡ് മുതൽ മേൽപാലം ആൽപാകുളം വരെയുള്ള ദേശീയപാതയിലും മേൽപ്പാലത്തിന് താഴെയുമുള്ള മാലിന്യം ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അങ്ങാടിപ്പുറം പഞ്ചായത്തിലെ 13, 14 വാർഡുകളിലെ സി.പി.എം വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സായഹ്ന പ്രതിഷേധ ധർണ സംഘടിപ്പിച്ചു. അങ്ങാടിപ്പുറം ലോക്കൽ സെക്രട്ടറി സി. സജി ഉദ്ഘാടനം ചെയ്തു. കെ.ആർ. ബീന അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.ടി. നാരായണൻ, എസ്. സുരേന്ദ്രൻ, പി. രതനാകുമാരി എന്നിവർ സംസാരിച്ചു.