
പെരിന്തൽമണ്ണ: കള്ളക്കടത്ത് സ്വർണം നഷ്ടപ്പെട്ടതിനെ ചൊല്ലി പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ആദ്യം അറസ്റ്റ് ചെയ്ത അഞ്ചു പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. അൽത്താഫ്, റഫീഖ് മുഹമ്മദ് മുസ്തഫ, അനസ് ബാബു, അലിമോൻ, മണികണ്ഠൻ എന്നിവരെയാണ് ജില്ലാപോലീസ് മേധാവിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.സന്തോഷ്‌കുമാർ,
മേലാറ്റൂർ ഇൻസ്‌പെക്ടർ സി.എസ്.ഷാരോൺ, എന്നിവരടങ്ങുന്ന സംഘം പൊലീസ് കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്തും മറ്റും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയത്. പ്രതികൾ സഞ്ചരിച്ച കാറുകളും ബൈക്കും കണ്ടെടുത്തു. മറ്റു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കുമെന്ന്
ഡിവൈ.എസ്.പി എം സന്തോഷ് കുമാർ അറിയിച്ചു .