മലപ്പുറം: പുതിയ അദ്ധ്യയന വർഷത്തിൽ വിദ്യാലയങ്ങളും കലാലയങ്ങളും തുറക്കുന്ന സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്ത വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക. അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികൾക്ക് കൊവിഡ് സുരക്ഷാമാർഗ നിർദേശങ്ങളും വ്യക്തിത്വപരിസര ശുചിത്വവും പാലിക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളായ മാസ്‌ക് ധരിക്കൽ, കൈകൾ അണുവിമുക്തമാക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയോടൊപ്പം വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ എന്നിവ കൃത്യമായി പാലിക്കണം. സ്‌കൂളുകൾ, കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അർഹരായ എല്ലാവരും എത്രയും പെട്ടെന്ന് തന്നെ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്നും മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.
സ്‌കൂളുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊവിഡ് പ്രതിരോധ ശീലങ്ങൾ പാലിക്കുന്നതിനുള്ള നിർദേശങ്ങൾ കുട്ടികൾക്ക് നൽകണം
മൂക്കും, വായും മൂടുന്ന വിധം മാസ്‌ക് ശരിയായി കുട്ടികളെ ധരിപ്പിക്കണം
കൈകൾ വൃത്തിയാക്കുന്നതിനും സാനിറ്റൈസ് ചെയ്യുന്നതിനുമുള്ള സൗകര്യം ചെയ്യണം
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കാനും നിർദ്ദേശം നൽകണം
പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ അവധി നൽകണം
പുകയില വിമുക്ത വിദ്യാലയം എന്ന ബോർഡ് സ്‌കൂളുകളിൽ പ്രദർശിപ്പിക്കണം.
വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ
കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കണം
മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ശരിയായി ധരിക്കണം