festival

തിരുരങ്ങാടി: മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് പരിസമാപ്തി കുറിക്കുന്ന പ്രസിദ്ധമായ മൂന്നിയൂർ കളിയാട്ട ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കളിയാട്ടം സമാപിച്ചു. 17 ദിവസം നീണ്ട് നിൽക്കുന്നതാണ് മൂന്നിയൂർ കളിയാട്ടം മഹോത്സവം. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലും ചടങ്ങുകൾ മാത്രമായാണ് കളിയാട്ടം നടന്നത്.

ആയിരക്കണക്കിന് ഭക്തരാണ് ഇന്നലെ രാവിലെ മുതൽ കളിയാട്ടക്കാവിലേക്കൊഴുകിയെത്തിയത്. ഉച്ചയ്ക്ക് ഒന്നു മുതൽ വിവിധ ദേശങ്ങളിൽ നിന്നായി പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ഇവ കാണാൻ മുട്ടിച്ചിറ മുതൽ കളിയാട്ടമുക്ക് വരെയുള്ള റോഡിന്റെ ഇരു ഭാഗങ്ങളിലും കാഴ്ചക്കാരുടെ നീണ്ട നിരയുണ്ടായിരുന്നു. കളിയാട്ടം അവസാനിക്കുന്നതോടെ കാലവർഷത്തിന് തുടക്കമാകുമെന്നാണ് പഴയകാലങ്ങളിൽ പഴമക്കാർ പറഞ്ഞിരുന്നത്. ഉത്സവത്തോടനുബന്ധിച്ച് ഒരാഴ്ചമുമ്പ് കാർഷിക ചന്തയും ആരംഭിച്ചിരുന്നു.