വള്ളിക്കുന്ന്: വള്ളിക്കുന്ന് ആനങ്ങാടിയിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിസിറ്റി ഓഫീസിന് മുമ്പിലുള്ള വെള്ളക്കെട്ടുകാരണം പണമടക്കാനും മറ്റും ഓഫീസിൽ വരുന്നവർ ബുദ്ധിമുട്ടിലായി. ചെറിയൊരു മഴമതി റോഡിൽ വെള്ളം കെട്ടിനിൽക്കാൻ. ടു വീലറിൽ വരുന്നവർ ആഴം മനസിലാവാതെ വീഴുന്ന അവസ്ഥയുമുണ്ടായി. ഉദ്യോഗസ്ഥന്മാർവരെ ഓഫീസിലേക്ക് കടക്കാൻ ബുദ്ധിമുട്ടുകയാണ്. എന്നാൽ വെള്ളക്കെട്ട് മൂലം ബുദ്ധിമുട്ടുന്ന പ്രശ്നം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും പി.ഡബ്ല്യു.ഡി റോഡ് വിഭാഗം മേധാവി അറിയിച്ചു.