minister

പരപ്പനങ്ങാടി: ധീര സൈനികന് ആദരാഞ്ജലികൾ അർപ്പിക്കാൻ പരപ്പനങ്ങാടിയിലേക്കെത്തിയത് നൂറുകണക്കിന് ആളുകൾ. ഇന്നലെ സൈനികൻ മുഹമ്മദ് ഷൈജലിന്റെ പരപ്പനങ്ങാടി അയ്യപ്പൻകാവ് കെ.പി.എച്ച് റോഡ് നുള്ളക്കുളത്തിന് സമീപമുള്ള വീട്ടിലേക്കാണ് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരെത്തിയത്. മന്ത്രിമാരായ കെ. രാജൻ, അഹമ്മദ്‌ ദേവർകോവിൽ, ബിനോയ് വിശ്വം എം.പി, കെ.പി.എ മജീദ് എം.എൽ.എ, കെ. അബ്ദുൽഹമീദ് എം.എൽ.എ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, മുൻ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ബി.ജെ.പി നേതാവ് രവിതേലത്ത് തുടങ്ങി ജനപ്രതിനിധികൾ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ആർ.ഡി.ഒ സുരേഷ്, തഹസിൽദാർ പി.ഒ സാദിഖ് തുടങ്ങിയ ഉദ്യോഗസ്ഥരും വീട്ടിലെത്തി.

കുഞ്ഞുമക്കളെ വിട്ട്...

13​ ​വ​യ​സു​കാ​രി​യാ​യ​ ​ഫാ​ത്തി​മ​ ​സാ​ൻ​ഹ,​ ​എ​ട്ടു​ ​വ​യ​സ്സു​കാ​ര​ൻ​ ​മു​ഹ​മ്മ​ദ് ​അ​ൻ​സി​ൽ,​ ​മൂ​ന്ന് ​വ​യ​സു​ള്ള​ ​ഷാ​ൻ​സാ​ ​എ​ന്നീ​ ​കു​ഞ്ഞു​മ​ക്ക​ളി​ൽ​ ​നി​ന്നാ​ണ് ​വി​ധി​ ​മു​ഹ​മ്മ​ദ് ​ഷൈ​ജ​ലി​നെ​ ​ത​ട്ടി​യെ​ടു​ത്ത​ത്.​ അ​ടു​ത്ത​ ​വ​ർ​ഷം​ ​സൈ​നി​ക​ ​സേ​വ​ന​ത്തി​ൽ​ ​നി​ന്നും​ ​വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് ​ദാ​രു​ണാ​ന്ത്യം.​ ​മ​ര​ണ​മെ​ത്തു​ന്ന​തി​ന് ​തൊ​ട്ടു​ ​ത​ലേ​ ​ദി​വ​സം​ ​രാ​ത്രി​ 10​ന് ​മു​ഹ​മ്മ​ദ് ​ഷൈ​ജ​ൽ​ ​ഭാ​ര്യ​യു​മാ​യി​ ​സം​സാ​രി​ച്ചി​രു​ന്നു. ഗാ​ന്ധി​ ​ന​ഗ​റി​ൽ​ ​നി​ന്ന്‌​ ​ല​ഡാ​ക്കി​ലേ​ക്ക് ​പോ​വു​ക​യാ​ണെ​ന്നും​ ​സു​ഖ​മാ​ണെ​ന്നും​ ​ഭാ​ര്യ​ ​റ​ഹ്മ​ത്തി​നോ​ട് ​പ​റ​ഞ്ഞ​പ്പോ​ഴും​ ​അ​വ​ർ​ ​ഒ​രി​ക്ക​ലും​ ​ക​രു​തി​യി​രു​ന്നി​ല്ല​ ​ത​ന്റെ​ ​പ്രി​യ​ത​മ​ന്റെ​ ​അ​വ​സാ​ന​ ​വാ​ക്കു​ക​ളാ​ണി​തെ​ന്ന്.
ഷൈ​ജ​ലി​ന്റെ​ ​ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ​ ​പി​താ​വ് ​കോ​യ​ക്കു​ട്ടി​ ​മ​രി​ച്ചു.​ ​തു​ട​ർ​ന്ന് ​മാ​താ​വ് ​സു​ഹ്‌​റ​യു​ടെ​യും​ ​ബ​ന്ധു​ക്ക​ളു​ടെ​യും​ ​സം​ര​ക്ഷ​ണ​ത്തി​ലാ​ണ് ​ഷൈ​ജ​ലും​ ​സ​ഹോ​ദ​ര​ങ്ങ​ളും​ ​വ​ള​ർ​ന്ന​ത്. രാ​ഷ്ട്ര​ ​സേ​വ​ന​ത്തി​ൽ​ ​മി​ക​ച്ച​ ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള​ ​അം​ഗീ​കാ​രം​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​നി​ന്നും​ ​ഏ​റ്റു​വാ​ങ്ങി​യ​ ​ഷൈ​ജ​ൽ​ ​നാ​ട്ടി​ലെ​ ​സാ​മൂ​ഹി​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​വ്യാ​പൃ​ത​നാ​യി​രു​ന്നു.​ ​നാ​ട്ടി​ൽ​ ​വ​രു​മ്പോ​ഴെ​ല്ലാം​ ​സി.​എ​ഫ്.​സി​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​ചാ​രി​റ്റി​ ​ക്ല​ബി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​യി​രു​ന്നു.