books

തിരൂർ: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖിലകേരള വായ നോത്സവത്തിന് ഇന്ന് തിരൂർ തുഞ്ചൻ പറമ്പിൽ തുടക്കമാകും. രണ്ട് ദിവസം നീളുന്ന വായനോത്സവം എം.ടി.വാസദേവൻ നായർ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും 16 മുതൽ 21 വരെയുള്ളവർക്കുമുള്ള മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. 22 മുതൽ 40 വരെ പ്രായമുള്ളവരുടെ മത്സരങ്ങൾ നാളെ നടക്കും. ജില്ലാ തലത്തിൽ നടത്തിയ മത്സരങ്ങളിൽ ജേതാക്കളായവരാണ് സംസ്ഥാന തലത്തിൽ മാറ്റുരയ്ക്കുന്നത്. കുട്ടികളുമായുള്ള സർഗസംവാദം മലയാള സർവകലാശാല വൈസ് ചാൻസി
ലർ ഡോ.അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യും. നാളെ വൈകീട്ട് മൂന്നിന് ചേരുന്ന സമാപന സമ്മേളനം മന്ത്രി വി. അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനാകും. ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു സമ്മാനദാനം നിർവഹിക്കും.