malappuram
പൊട്ടിപൊളിഞ്ഞ അ​രീ​പ്പാ​റ​ ​റോ​ഡ് ​

തി​രൂ​ര​ങ്ങാ​ടി​:​ ​തി​രൂ​ര​ങ്ങാ​ടി​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​ക​രി​പ്പ​റ​മ്പ് ​അ​ങ്ങാ​ടി​യി​ൽ​ ​നി​ന്നും​ ​ചെ​മ്മാ​ട് ​ദാ​റു​ൽ​ ​ഹു​ദ​യി​ലേ​ക്ക് ​പോ​കു​ന്ന​ ​അ​രീ​പ്പാ​റ​ ​റോ​ഡ് ​ഒ​ന്ന​ര​ ​കി​ലോ​മീ​റ്റ​റോ​ളം​ ​റോ​ഡി​ൽ​ ​കു​ണ്ടും​ ​കു​ഴി​യും​ ​നി​റ​ഞ്ഞ് ​വാ​ഹ​ന​ങ്ങ​ൾ​ക്കും​ ​കാ​ൽ​ന​ട​ ​യാ​ത്ര​ക്കാ​ർ​ക്കും​ ​സ​ഞ്ചാ​രം​ ​ദു​രി​തം.​ ​ഏ​റെ​ക്കാ​ല​മാ​യി​ട്ടും​ ​പ്ര​ശ്ന​ത്തി​ന് ​പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.​ ​ന​ഗ​ര​സ​ഭ​ ​അ​ധി​കാ​രി​ക​ൾ​ ​ക​ണ്ട​ ​ഭാ​വം​ ​ന​ടി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ​നാ​ട്ടു​കാ​രു​ടെ​ ​പ​രാ​തി.​ ​ഇ​രു​നൂ​റി​ൽ​ ​പ​രം​ ​വീ​ടു​ക​ൾ​ ​ഇ​വി​ടെ​യു​ണ്ട്.​ ​ഇ​രു​ ​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ,​​​ ​മു​ച്ച​ക്ര​ ​വാ​ഹ​ന​ങ്ങ​ൾ​ ​മു​ത​ലാ​യ​വ​ ​കു​ഴി​ക​ളി​ൽ​ ​ചാ​ടി​ ​കേ​ടു​പാ​ടു​ക​ൾ​ ​സം​ഭ​വി​ക്കു​ന്ന​ത് ​പ​തി​വാ​ണ്.​ ​വി​ദ്യാ​‌​ർ​ത്ഥി​ക​ൾ​ക്ക് ​സ്കൂ​ളി​ൽ​ ​പോ​വാ​നും​ ​ദു​രി​ത​മ​നു​ഭ​വി​ക്ക​ണം.​ ​മ​ഴ​ക്കാ​ല​ത്തെ​ ​കാ​ര്യം​ ​പ​റ​യു​ക​യും​ ​വേ​ണ്ട.​ ​റോ​ഡ് ​എ​ത്ര​യും​ ​വേ​ഗം​ ​ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ​ജ​ന​ങ്ങ​ളു​ടെ​ ​ആ​വ​ശ്യം.