കുറ്റിപ്പുറം :തിന്മകളെ നന്മകൾ കൊണ്ട് അതിജയിക്കുക എന്ന ഖുർആനിക തത്വം ഉൾകൊണ്ട് ജീവിതം നയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത പൂർവ സൂരികളുടെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കുന്നതാണ് പരാജയകാരണമെന്ന് കേരള ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ അഭിപ്രായപ്പെട്ടു. മെയ് 29ന് ഇർശാദിൽ നടക്കുന്ന പന്താവൂർ ഇർശാദ് ദഅവ കോളജ് സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി പൊന്നാനിയിലെത്തിയ പൈതൃക യാത്ര ഇബ്രാഹീം ഖാജാ മഖ്ദൂം മഖ്ബറ സിയാറത്തിശേഷം സിയാറത്ത് പള്ളിയുടെ സമീപം നടന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു.. സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷനായി.