s

പുഴക്കാട്ടിരി: ലാംപ്‌ഷെയർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വനിതകൾക്കുള്ള മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ചക്കച്ചൻ ഉമ്മുകുൽസു നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് നോട്ടുബുക്ക് വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പട്ടുകുത്ത് ബാബു ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് റിജേഷ് കല്ലിങ്ങൽതൊടി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ലബ് സെക്രട്ടറി എ.പി. രജീഷ്, ട്രഷറർ കെ. പ്രദീപ്, കെ.പി. സുരേഷ്, അനിൽകുമാർ എം.കെ, വിനിൽ. കെ, അക്ഷയ് തുടങ്ങിയവർ സംസാരിച്ചു.