kodiyeri-and-pma-salam

മലപ്പുറം: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജവീഡിയോ ഇറക്കിയ സംഭവത്തിൽ പിടിയിലായ അബ്ദുൾ ലത്തീഫ് മുസ്‌ലിം ലീഗുകാരനാണെന്ന പച്ചക്കളവ് പ്രചരിപ്പിക്കുന്നവരെ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. പരാജയം മുന്നിൽക്കണ്ട് തിരഞ്ഞെടുപ്പ് ദിനത്തിൽ നടത്തിയ അറസ്റ്റ് നാടകം ബഹുകേമമാണ്.

ലത്തീഫിന് ലീഗുമായി യാതൊരു ബന്ധവുമില്ലെന്നും പ്രാദേശികനേതൃത്വം പറയുന്നതാണ് യാഥാർത്ഥ്യമെന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.

 പോ​ളിം​ഗ് ​ഇ​ട​തി​ന് അ​നു​കൂ​ലം​:​ ​കോ​ടി​യേ​രി

തൃ​ക്കാ​ക്ക​ര​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​പോ​ളിം​ഗ് ​എ​ൽ.​ഡി.​എ​ഫി​ന് ​അ​നു​കൂ​ല​മാ​ണെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​ബി.​ജെ.​പി​യു​ടെ​ ​വോ​ട്ടു​ക​ൾ​ ​യു.​ഡി.​എ​ഫി​ന് ​മ​റി​യു​മോ​യെ​ന്ന് ​ക​ണ്ട​റി​യ​ണം.​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ജോ​ ​ജോ​സ​ഫി​നെ​തി​രെ​യു​ള്ള​ ​വ്യാ​ജ​വീ​ഡി​യോ​ ​ആ​സൂ​ത്രി​ത​മാ​ണെ​ന്ന് ​തെ​ളി​ഞ്ഞു​ ​ക​ഴി​ഞ്ഞു.​ ​സ്ഥാ​നാ​ർ​ത്ഥി​ക്കെ​തി​രെ​ ​വ്യാ​ജ​ ​വീ​ഡി​യോ​ ​പ്ര​ച​രി​പ്പി​ച്ച​ത് ​തി​ര​ഞ്ഞെ​ടു​പ്പ് ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണ്.