എടപ്പാൾ: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കാലടി പഞ്ചായത്തിലെ സ്‌കൂളുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. സ്‌കൂൾ പരിസരം, ക്ലാസ് മുറികൾ, പാചകപ്പുര, ശുചിമുറി, കുടിവെള്ള സംവിധാനം എന്നിവ പരിശോധിച്ചു. കാലടി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ടി. ആൻഡ്രൂസ്, കെ.സി. മണിലാൽ, സതീഷ് അയ്യാപ്പിൽ, സപ്ന സാഗർ എന്നിവർ നേതൃത്വം നൽകി.