ration

പാലക്കാട്: റേഷൻ വിതരണത്തിലെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം,​ 14 ദിവസത്തോളം മുടങ്ങിയ ഏപ്രിലിലെ റേഷൻ മേയ് മാസത്തിൽ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ വി.കെ.ശശിധരൻ അറിയിച്ചു. പ്രാദേശിക ലോറി തൊഴിലാളികളുടെ സമരത്തെ തുടർന്നാണ് മൊത്തവിതരണ കേന്ദ്രങ്ങളിൽ നിന്നുള്ള ഭക്ഷ്യധാന്യ വിതരണം തടസപ്പെട്ടത്. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് സമരം ഒത്തുതീർപ്പായത്. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് പുതുപ്പരിയാരത്ത് നിന്നും വിവിധ സിവിൽ സപ്ലൈസ് സംഭരണശാലകളിലേക്ക് അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും എത്തിച്ചു തുടങ്ങിയത്.

വിതരണം ആരംഭിച്ചെങ്കിലും ഇതുവരെ 60 ശതമാനം പേർ മാത്രമാണ് റേഷൻ കടകളിലൂടെ സാധനങ്ങൾ വാങ്ങിയിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് ഏപ്രിൽ മാസത്തെ റേഷൻ വിഹിതവും മേയ് മാസത്തിൽ നൽകാൻ തീരുമാനിച്ചത്. മേയ് മാസത്തെ റേഷൻ വിതരണം അവധി ദിവസങ്ങൾക്ക് ശേഷം മൂന്നിന് ആരംഭിക്കും. മൂന്നിന് തന്നെ രണ്ടു മാസങ്ങളിലെയും റേഷൻ വിഹിതം ഒരുമിച്ചു വാങ്ങാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

പുതുപ്പരിയാരം എഫ്.സി.ഐ ഗോഡൗണിൽ നിന്നാണ് ജില്ലയിലെ അഞ്ച് താലൂക്കുകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എൻ.എഫ്.എസ്.എ ഗോഡൗണുകൾവഴി റേഷൻ കടകളിലെത്തിക്കുന്നത്. പട്ടാമ്പി താലൂക്കിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ തൃശൂർ വരുന്നത് എഫ്.സി.ഐ ഗോഡൗണിൽ നിന്നായതുകൊണ്ട് മുടക്കംകൂടാതെ വിതരണം നടന്നിരുന്നു. പ്രതിദിനം 80 ലോഡാണ് എഫ്.സി.ഐ ഗോഡൗണിൽ നിന്നും ജില്ലയിലെ എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് എത്തിക്കുന്നത്. ഏപ്രിൽ മാസത്തെ 640 ലോഡ് ഭക്ഷ്യധാന്യമാണ് നിലവിൽ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ എത്തിച്ചിരിക്കുന്നത്.

 ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ

ചില റേഷൻ കടകളിൽ മാത്രം മുൻഗണനയില്ലാത്ത ഗോതമ്പ് സ്റ്റോക്ക് നീക്കിയിരിപ്പുണ്ട്. ഈ റേഷൻ കടകളിലെ നീക്കിയിരിപ്പിനനുസരിച്ച് എൻ.പി.എൻ.എസ് (വെള്ള), എൻ.പി.എസ് (നീല) റേഷൻ കാർഡുകൾക്ക് രണ്ടുകിലോ ഗോതമ്പ് വീതം കിലോയ്ക്ക് 8.70 രൂപ നിരക്കിൽ മേയ് മാസം ലഭിക്കും. കഴിഞ്ഞദിവസം മുതൽ റേഷൻ കടകളിലും ആവശ്യത്തിന് സ്റ്റോക്ക് എത്തിച്ചു തുടങ്ങിയിട്ടുണ്ട്.

 സ​മ​യം​ ​ദീ​ർ​ഘി​പ്പി​ച്ച​തിൽ ​അ​പാ​ക​ത​യെ​ന്ന്

ഏ​പ്രി​ൽ​ ​മാ​സ​ത്തെ​ ​റേ​ഷ​ൻ​ ​വി​ത​ര​ണ​ത്തി​ന് ​സ​മ​യം​ ​നീ​ട്ടി​ ​ന​ൽ​കി​യ​ ​ന​ട​പ​ടി​യി​ൽ​ ​അ​പാ​ക​ത​ക​ളേ​റെ​ ​ഉ​ണ്ടെ​ന്ന് ​കെ.​എ​സ്.​ആ​ർ.​ആ​ർ.​ഡി.​എ.​ ​ഏ​പ്രി​ൽ​ ​മാ​സ​ത്തെ​ ​റേ​ഷ​ൻ​ ​ഒ​ട്ടും​ ​വാ​ങ്ങാ​ത്ത​വ​ർ​ക്ക് ​മാ​ത്രം​ ​മെ​യ് ​മാ​സ​ത്തെ​ ​റേ​ഷ​ൻ​ ​വി​ഹി​ത​ത്തോ​ടൊ​പ്പം​ ​ഏ​പ്രി​ൽ​ ​റേ​ഷ​നും​ ​ന​ൽ​കാ​നാ​ണ് ​ഉ​ത്ത​ര​വ്.​ ​അ​ത് ​പ്ര​കാ​ര​മാ​യി​രി​ക്കും​ ​ഈ​പോ​സ് ​മെ​ഷീ​നി​ൽ​ ​ക്ര​മീ​ക​ര​ണം​ ​വ​രി​ക.​ ​
ഈ​ ​ഉ​ത്ത​ര​വ് ​വ്യാ​പ​ക​മാ​യ​ ​പ്ര​തി​ഷേധ​ത്തി​ന് ​ഇ​ട​യാ​ക്കും.​ ​റേ​ഷ​ൻ​ ​ക​ട​യി​ൽ​ ​സ്റ്റോ​ക്ക് ​ഇ​ല്ലാ​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​പ​കു​തി​യോ,​ ​കു​റ​ച്ചോ​ ​റേ​ഷ​ൻ​ ​വാ​ങ്ങി​ച്ച​വ​ർ​ക്ക് ​ബാ​ക്കി​ ​റേ​ഷ​ൻ​ ​ന​ൽ​കി​ല്ല​ ​എ​ന്നു​പ​റ​യു​ന്ന​ത് ​ന്യാ​യീ​ക​രി​ക്കാ​ൻ​ ​ആ​വി​ല്ലെ​ന്ന് ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​വി.​അ​ജി​ത്കു​മാ​റും,​ ​ശി​വ​ദാ​സ് ​വേ​ലി​ക്കാ​ടും​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.​