inogration

മണ്ണാർക്കാട്: മുസ്ലീം യൂത്ത്ലീഗ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ഒരുമാസമായി നടത്തിവന്ന സ്‌നേഹ ഇഫ്താർ ഇന്നലെ പെരുന്നാൾ ഭക്ഷണത്തോടെ സമാപിച്ചു. വിഭവസമൃദമായ പെരുന്നാൾ ഭക്ഷണം രോഗികളും കൂട്ടിരിപ്പുകാരുമുൾപ്പെടെ നൂറോളം പേർക്ക് നൽകി. പെരുന്നാൾ ഭക്ഷണ വിതരണം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് ഷമീർ പഴേരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുനീർ താളിയിൽ, ഗഫൂർ കോൽകളത്തിൽ, സക്കീർ മുല്ലക്കൽ എന്നിവർ പങ്കെടുത്തു.