
കൊല്ലങ്കോട്: പറമ്പിക്കുളം കടുവാസങ്കേതത്തിലെ ഒരുകൊമ്പൻ റെയ്ഞ്ചിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം ഉച്ചയ്ക്ക് കുഞ്ചിയാർപ്പതി വനമേഖലയിലാണ് കാട്ടാനയെ കണ്ടത്. കാട്ടാനയുടെ ജഡത്തിന് ഒരു മാസത്തോളം പഴക്കമുണ്ട്. തേനെടുക്കാൻ പോയ ആദിവാസികളാണ് കാട്ടനയുടെ ജഡം കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പറമ്പിക്കുളത്ത് നിന്നും 40 കിലോമീറ്ററോളം അകലെയാണ് ആന ചരിഞ്ഞത്.
ഒരുകൊമ്പൻ വനം റെയ്ഞ്ച് ഓഫീസർ പി.വി.വിനോദ്കുമാർ സ്ഥലത്തെത്തി കാട്ടാനയുടെ ജഡം പരിശോധിച്ചു. പറമ്പിക്കുളം വനമേഖലയിൽ ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ കാട്ടാനയാണ് ചരിയുന്നത്.