speaker

ശ്രീകൃഷ്ണപുരം: കരിമ്പുഴയിൽ സി.പി.ഐ നേതാവ് യു.മാധവന്റെ പതിനൊന്നാം ചരമവാർഷികത്തിന്റെ പൊതുസമ്മേളനം സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ബുൾഡോസർ രാഷ്ട്രീയം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ വർഗീയ ചേരിതിരിവിന് ശ്രമിക്കുകയാണ്. ഇതിനെതിരെ നാം ശക്തമായി പ്രതികരിക്കണമെന്നും മതമൈത്രി നിലനിർത്തണമെന്നും സ്പീക്കർ പറഞ്ഞു. മണ്ഡലം സെക്രട്ടറി വി.പി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.നാരായണൻ, കെ.സുരേഷ് ബാബു, കെ.ടി.രാമചന്ദ്രൻ, ചെല്ലമ്മ ലൂക്കോസ് സംസാരിച്ചു.