
വാളയാർ: പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് മുൻവശം വാളയാർ ഭാഗത്തേക്കുള്ള സർവീസ് റോഡിൽ കാർ തീ പിടിച്ച് പൂർണമായും കത്തിനശിച്ചു. പോണ്ടിച്ചേരി സ്വദേശി തലൈ സെൽവം എന്നയാളുടെ കാറാണ് യാത്രക്കിടെ കേടായത്. തുടർന്ന് ഇലക്ട്രീഷ്യൻ വന്ന് ശരിയാക്കി കൊണ്ടിരിക്കുന്നതിനിടെ കാർ കത്തിനശിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഷോട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്ന് അഗ്നിശമന അതികൃതർ പറഞ്ഞു. കാറിൽ നാല് പേർ ഉണ്ടായിരുന്നെങ്കിലും ആർക്കും ആളപായമില്ല. കഞ്ചിക്കോട് നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് തീ അണച്ചത്.