swami-sunildas

മുതലമട: അപരന്റെ പ്രയാസം മനസ്സിലാക്കി സഹായഹസ്തം നീട്ടുന്നവരാണ് ദൈവത്തിന്റെ പ്രതിരൂപങ്ങളെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസിന്റെ വീട്ടിലെ കഞ്ഞിപ്പാർച്ചയുടെയും കൊവിഡ് കാലത്തെ ഭക്ഷണപ്പൊതി വിതരണം 28 ലക്ഷം പിന്നിട്ടതിന്റെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശപ്പിനു വിട എന്ന സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ പദ്ധതിയുടെ മാതൃകയിലുള്ളതാണ് സർക്കാരിന്റെ വിശപ്പു രഹിത കേരളം പദ്ധതി. നാടിന്റെ ഊർജ്ജവും ശക്തിയുമായ പ്രകാശ മനുഷ്യന്റെ ഗണത്തിലാണ് സ്വാമി സുനിൽദാസെന്നും അദ്ദേഹം പറഞ്ഞു. സ്വാമി സുനിൽദാസ് അദ്ധ്യക്ഷനായി. അന്നദാനത്തിന് നേതൃത്വം നൽകുന്ന സ്വാമി സുനിൽദാസിന്റെ അമ്മ ലക്ഷ്മി പ്രഭാകരനെ ആദരിച്ചു. സംഗീതജ്ഞൻ കെ.ജി. ജയൻ, നടൻ ജയൻ ചേർത്തല, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.സിദ്ധാർത്ഥൻ എന്നിവർ പങ്കെടുത്തു.