
പാലക്കാട്: എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ കല്ലേപ്പുള്ളി വേനോലി കുറുപ്പത്ത് വീട്ടിൽ എസ്. സുബ്രിൻലാൽ (30) അറസ്റ്റിലായി. ആർ.എസ്.എസ് മുൻഭാരവാഹിയും പ്രചാരകനുമായ സുബ്രിൻലാലും ഗൂഢാലോചനയിൽ പങ്കെടുത്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
ആക്രിക്കടക്കാരൻ അറസ്റ്റിൽ
ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെത്തിയ ബൈക്ക് പൊളിച്ചു വിറ്റ ആക്രിക്കടയുടമ പട്ടാമ്പി സ്വദേശി ഷാജിദ് (25) അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗസംഘമാണ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയത്.