
ചെർപ്പുളശ്ശേരി: അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിൽ അടയ്ക്കാപുത്തൂർ കുടുംബാരോഗ്യ കേന്ദ്രവും വെള്ളിനേഴി പഞ്ചായത്തുമായി സഹകരിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ദ്വിദിന നാടക പരിശീലന കളരി സംഘടിപ്പിച്ചു. വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.പ്രേമ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ബിന്ദു, പ്രിൻസിപ്പൽ ടി.ഹരിദാസ്, മെഡിക്കൽ ഓഫീസർ ഡോ. ഷാഹുൽ ഹമീദ്, എച്ച്.ഐ യു.വിശ്വനാഥൻ, നാടക കളരി കോ- ഓർഡിനേറ്റർ ഡോ. കെ.അജിത്, പ്രധാനാദ്ധ്യാപിക ഹരിപ്രഭ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാടക കലയിലൂടെ പൊതുസമൂഹത്തിന് ആരോഗ്യ ശുചിത്വ കൊവിഡ് പ്രതിരോധ ബോധവത്കരണ സന്ദേശം എത്തിക്കുകയാണ് നാടക കളരിയുടെ ലക്ഷ്യം.