pocso

പട്ടാമ്പി: പത്തു വയസുകാരനെ പീഡിപ്പിച്ച കേസിൽ യുവാവിന് 64 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു. തിരുവേഗപ്പുറ മാമ്പറ്റ വീട്ടിൽ ഇബ്രാഹിമിനെയാണ് (40) പട്ടാമ്പി ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക ഇരയ്ക്ക് നൽകണം.

വിവിധ വകുപ്പുകളിലായുള്ള 64 വർഷത്തെ ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി. 2020 ഫെബ്രുവരിയിലാണ് സംഭവം നടന്നത്. ബന്ധുവായ പത്തു വയസുകാരനെ വാടക ക്വാർട്ടേഴ്സിലേക്ക് വിളിപ്പിച്ച് ഇബ്രാഹിം ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കൊപ്പം പൊലീസ് രജിസ്റ്റർ ചെയ്ത കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി.