co-bank

പാലക്കാട്: കള്ളവോട്ട് ആരോപണത്തെ തുടർന്ന് അകത്തേത്തറ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് താത്കാലികമായി റദ്ദാക്കി. സി.പി.എം കള്ളവോട്ടിന് ശ്രമിച്ചെന്ന ആരോപണവുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയതോടെ നേരിയ തോതിൽ സംഘർഷത്തിടയാക്കിയെങ്കിലും പൊലീസ് ഇടപെട്ട് നിയന്ത്രിക്കുകയായിരുന്നു. തുടർന്ന് വോട്ടെടുപ്പ് പുന:സ്ഥാപിക്കാൻ ശ്രമം നടത്തിയെങ്കിലും കോൺഗ്രസും ബി.ജെ.പിയും ആരോപണവുമായി രംഗത്ത് വരികയായിരുന്നു.

പതിനായിരത്തോളം അംഗങ്ങളാണ് അകത്തേത്തറ സർവീസ് സഹകരണ ബാങ്കിലുള്ളത്. സഹകരണ ബാങ്കിന്റെ പരിധിക്ക് പുറത്തുള്ള പ്രദേശത്തുനിന്ന് സി.പി.എം നിരവധി ബസുകളിൽ ആളുകളെ എത്തിച്ചെന്ന് കോൺഗ്രസും പെർമിറ്റില്ലാത്ത ബസുകളിലാണ് ആളുകളെയെത്തിച്ചതെന്ന് ബി.ജെ.പിയും ആരോപിച്ചു.
രാഷ്ട്രീയ പാർട്ടികളുടെ പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് താത്കാലികമായി റദ്ദാക്കിയതായി വരണാധികാരി അറിയിച്ചു. തിരഞ്ഞെടുപ്പിലെ സി.പി.എം കള്ളവോട്ട് ചെയ്യാൻ ശ്രമം നടത്തുന്നുണ്ടെന്നും ഇത് തടയണമെന്നാവശ്യപ്പെട്ട് നിലവിലെ കോൺഗ്രസ് ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രമക്കേട് തടയുന്നതിന് പോളിംഗ് സ്‌റ്റേഷനും പരിസര പ്രദേശവും സി.സി.ടി.വി നിരീക്ഷണത്തിലാക്കാനും പൊലീസ് സുരക്ഷയും നൽകാനും നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പ്രത്യേക നിരീക്ഷകനെയും ചുമതലപ്പെടുത്തിയിരുന്നു.

ഇത്തരമൊരു സഹാചര്യത്തിൽ തിരഞ്ഞെടുപ്പ് മുടങ്ങിയ വിവരം ഹൈക്കോടതിയിൽ അറിയിച്ച ശേഷമാകും പുതിയ തീയ്യതി പ്രഖ്യാപിക്കുക. എന്നാൽ ആരോപണം വാസ്തവവിരുദ്ധമാണെന്ന് സി.പി.എം പ്രതികരിച്ചു. ഇന്നലെ രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ അകത്തേത്തറ സർക്കാർ യു.പി സ്‌കൂളിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നു. വോട്ട് ചെയ്യുന്നതിനായി നൂറകണക്കിന് വോട്ടർമാർ അതിരാവിലെ തന്നെ എത്തിയിരുന്നു. സംഘർഷ സഹാചര്യം കണക്കിലെടുത്ത് ഹേമാബിംക പൊലീസിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.

ജ​നാ​ധി​പ​ത്യം​ ​അ​ട്ടി​മ​റി​ക്കാ​നു​ള്ള​ ​സി.​പി.​എം​ ​ശ്ര​മം​ ​പ്ര​തി​രോ​ധി​ക്കു​മെ​ന്ന്

​വ്യാ​ജ​ ​വോ​ട്ട​ർ​മാ​രെ​ ​അ​ണി​നി​ര​ത്തി​ ​അ​ക​ത്തേ​ത്ത​റ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ട്ടി​മ​റി​ക്കാ​നു​ള്ള​ ​സി.​പി.​എം,​ ​സ​ർ​ക്കാ​ർ​ ​നീ​ക്കം​ ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​എ.​ത​ങ്ക​പ്പ​ൻ​ ​പ​റ​ഞ്ഞു.​ ​ക​ള്ള​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​ ​വ്യാ​ജ​ ​വോ​ട്ട​ർ​മാ​രു​ടെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​കൈ​വ​ശ​മു​ണ്ട് ​ആ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച് ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​വ​ണം.​ ​ബാ​ങ്ക് ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​യോ​ടൊ​പ്പം​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡും​ ​കൈ​വ​ശം​ ​ക​രു​ത​ണ​മെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ് ​കാ​റ്റി​ൽ​ ​പ​റ​ത്തി​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ട്ടി​മ​റി​ക്കാ​ൻ​ ​നീ​ക്കം​ ​ന​ട​ത്തി​യ​ത്.​ ​അ​തി​നാ​ൽ​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​അ​ന്വ​ഷ​ണം​ ​ന​ട​ത്തി​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​വ​ണ​മെ​ന്നും​ ​എ.​ത​ങ്ക​പ്പ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

രാഷ്ട്രീയ ഒത്തുകളിയെന്ന്

ഇ​ട​തു​-​വ​ല​ത് ​മു​ന്ന​ണി​ക​ളു​ടെ​ ​രാ​ഷ്ട്രീ​യ​ ​ഒ​ത്തുക​ളി​ ​അ​ക​ത്തേ​ത്ത​റ​ ​ബാ​ങ്ക് ​വോ​ട്ട​ർ​മാ​ർ​ ​തി​രി​ച്ച​റി​ഞ്ഞ​താ​യി​ ​ബി.​ജെ.​പി​ ​മ​ല​മ്പു​ഴ​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​ജി.​സു​ജി​ത്ത് ​ പ്രതിഷേധ യോഗത്തിൽ പ​റ​ഞ്ഞു.​ ​
ബി.​ജെ.​പി​ ​മ​ണ്ഡ​ലം​ ​ജ​ന​റ​ൽ​ ​പി.ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ ​ബി.​ജെ.​പി​ ​അ​ക​ത്തേ​ത്ത​റ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റുമാ​രാ​യ​ ​പി.സോ​ഹ​ൻ,​ ​കെ.​എസു​ധീ​ർ,​ ​ജി​ല്ല​ാ ​ക​മ്മി​റ്റി​ ​അം​ഗം​ ​സു​രേ​ഷ് ​വ​ർ​മ്മ,​ ​ജി​ല്ലാ​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​അ​ജ​യ് ​വ​ർ​മ്മ,​ഐ​ശ്വ​ര്യ എന്നിവ​ർ​ ​യോഗത്തിൽ പ​ങ്കെ​ടു​ത്തു.