മണ്ണാർക്കാട്: ആര്യമ്പാവിൽ ഫുട്‌ബാൾ കളിക്കിടെ ഫുട്‌ബാൾ താരം കുഴഞ്ഞുവീണ് മരിച്ചു. ആര്യമ്പാവ് നായാടിപ്പാറ നീർക്കാവിൽ എൻ.സി.കുട്ടനാണ് (56) മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് 6.30 ആയിരുന്നു സംഭവം.റിട്ട. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓഫീസറാണ്. പാലക്കാട് പി.എസ്.എഫ്.സി, അൽമദീന ചെർപ്പുളശ്ശേരി തുടങ്ങിയ നിരവധി ടീമുകൾക്ക് ബൂട്ട് അണിഞ്ഞിട്ടുണ്ട്. ഭാര്യ: ഗീത.