inogration

പാലക്കാട്: എൻ.സി.പി പാലക്കാട് ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ.ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹകസമിതി അംഗം പി.അബ്ദുറഹ്മാൻ, ഷൗക്കത്തലി കുളപ്പാടം, കെ.പി.അബ്ദുറഹ്മാൻ, പി.എ.അബ്ദുള്ള എന്നിവർ പങ്കെടുത്തു. വർഗ്ഗീയ ഭീകരതയ്‌ക്കെതിരെ മേയ് 24ന് എറണാകുളത്ത് മറൈൻഡ്രൈവിൽ എൻ.സി.പി ദേശീയ പ്രസിഡന്റ് ശരദ്പവാർ പങ്കെടുക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ 400 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു.