
പട്ടാമ്പി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷം ജില്ലയിൽ നിന്നും ഹജ്ജിന് അവസരം ലഭിച്ചവർക്കുള്ള സാങ്കേതിക പഠന ക്ലാസ് ചിത്ര ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹാജിമാർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കാർ ഹജ്ജ് കമ്മിറ്റി ശ്രമം തുടർന്ന് കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ ടി.പി.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഗവ. സംസ്‌കൃത കോളേജ് അറബി വിഭാഗം മേധാവി ഡോ. പി.അബ്ദു, മുജീബ് റഹ്മാൻ, പി.അലി, എച്ച്.ഫിറോസ് അലി എന്നിവർ പങ്കെടുത്തു.