crime

പാ​ല​ക്കാ​ട്:​ ​കടം വാങ്ങിയ ​കാ​ർ ​മ​റി​ച്ച് ​വി​ൽ​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​യു​വാ​വ് ​അ​റ​സ്റ്റി​ൽ.​ ​പാ​ല​ക്കാ​ട് ​ചി​റ്റൂ​ർ​ ​താ​ലൂ​ക്കി​ൽ​ ​പു​തു​ന​ഗ​രം​ ​പെ​രു​ന്തേ​നി​ ​സ്ട്രീ​റ്റ് ​കൊ​ങ്കി​ണി​ ​വീ​ട്ടി​ൽ​ ​ഷെ​ഫീ​ക്കാ​ണ് ​(26​)​ ​അ​റ​സ്റ്റി​ലാ​യ​ത്.
കൊ​റ്റ​ങ്ക​ര​ ​സ്വ​ദേ​ശി​യാ​യ​ ​സു​മീ​റി​ന്റെ​ ​പോ​ളോ​ ​കാ​റാ​ണ് ​മ​റി​ച്ചു​ വി​ൽ​ക്കാ​ൻ​ ​ശ്ര​മി​ച്ച​ത്.​ ​സു​മീ​റി​നൊ​പ്പം​ ​ഇ​ന്റീ​രി​യ​ർ​ ​ജോ​ലി​ ​നോ​ക്കി​യി​രു​ന്ന​ ​ഇ​യാ​ൾ​ ​പാ​ല​ക്കാ​ട് ​മാ​താ​പി​താ​ക്ക​ളെ​ ​കാ​ണാ​ൻ​ ​പോ​കു​ന്ന​തി​നാ​ണ് ​കാ​ർ​ ​വാ​ങ്ങി​യ​ത്.​ 2021​ ​ജൂ​ണി​ൽ​ ​അ​യാ​ത്തി​ൽ​ ​വെച്ചാ​ണ് ​പോ​ളോ​ ​കാ​ർ​ ​വാ​ങ്ങി​ ​യാ​ത്ര​യാ​യ​ത്.​ ​ആ​വ​ർ​ത്തി​ച്ച് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​കാ​ർ​ ​തി​രി​കെ​യെ​ത്തി​ക്കാ​തി​രു​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​സു​മീ​ർ​ ​പൊ​ലീ​സി​നെ​ ​സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.
ഭാ​ര്യ​വീ​ട്ടി​ൽ​ ​ഇ​യാ​ൾ​ ​എ​ത്തി​യ​ത​റി​ഞ്ഞ് ​പൊ​ലീ​സ് ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
​ ​തു​ട​ർ​ന്ന് ​പാ​ല​ക്കാ​ട് ​പു​തു​വ​മ്പ് ​റോ​ഡി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഓ​ട്ടോ​ ​വ​ർ​ക്ക്‌​ഷോ​പ്പി​ൽ​ ​നി​ന്ന് ​വാ​ഹ​നം​ ​കണ്ടെടുത്തു.