test

കടമ്പഴിപ്പുറം: ഹെൽത്തി കേരളയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹോട്ടലുകൾ, ബേക്കറികൾ, കൂൾ ബാറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ലൈസൻസ്, മെഡിക്കൽ ഫിറ്റ്നസ് എന്നിവ ഇല്ലാതെയും വൃത്തിഹീനമായും നിയമനുസൃതമല്ലാതെയും പ്രവർത്തിച്ചു വന്ന വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പഞ്ചായത്തീരാജ് നിയമ പ്രകാരം 10,500 രൂപ പിഴ ഈടാക്കുകയും രണ്ട് കടകൾ അടച്ചു പൂട്ടാൻ നിർദേശം നൽകുകയും ചെയ്തു. പരിശോധനക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ.സന്തോഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.മുരളീകൃഷ്ണൻ, എൻ.ശ്രീദിവ്യ,ടി.സി.രാമദാസ് തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.