
ഒറ്റപ്പാലം: റെയിൽവേ സ്റ്റേഷനോടുള്ള റെയിൽവേ മന്ത്രാലയത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റി ബഹുജന മാർച്ച് സംഘടിപ്പിച്ചു. രാവിലെ ഒമ്പതിന് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ജില്ലാസെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ജയന്തി ജനത, ടീ ഗാർഡൻ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ കാരണം വ്യക്തമാക്കാതെയാണ് റെയിൽവേ നിറുത്തലാക്കിയത്. ഇതോടെ നൂറുകണക്കിന് സ്ഥിരം യാത്രക്കാർ പ്രതിസന്ധിയിലാണ്. ഈ പശ്ചാത്തലത്തിലാണ് മാർച്ച് നടത്തിയതെന്നും ഇ.എൻ.സുരേഷ് ബാബു പറഞ്ഞു.