book

പട്ടാമ്പി: മാധ്യമപ്രവർത്തകൻ മോഹൻ ചരപ്പറമ്പിൽ എഴുതി ആകാശവാണി തൃശൂർ നിലയം പ്രക്ഷേപണം ചെയ്ത കഥകളുടെ സമാഹാരം 'ജിന്നിന്റെ പിടി' കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം ചെയ്തു. നടി അനുമോൾ ആദ്യപ്രതി ഏറ്റുവാങ്ങി. നടുവട്ടം കെ.എസ്.എഴുത്തച്ഛൻ വായനശാലയിൽ നടന്ന ചടങ്ങിൽ കവി പി.രാമൻ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ എം.ജി ശശി പുസ്തക പരിചയം നടത്തി. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ബുഷ്റ ഇഖ്ബാൽ, എം.ഗീത, ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.സത്യനാഥൻ, എന്നിവർ സംസാരിച്ചു. മോഹൻ ചരപ്പറമ്പിൽ മറുപടി പ്രസംഗം നടത്തി. വായനശാല പ്രസിഡന്റ്‌ കെ.പ്രമോദ്, സെക്രട്ടറി പി.പി.രാജൻ എന്നിവർ സംസാരിച്ചു.