
വടക്കഞ്ചേരി: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കണ്ണമ്പ്ര താളിക്കോട് പുഞ്ചരതീഷിനെയാണ്(35) വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 8 നായിരുന്നു സംഭവം.
രതീഷ് നടത്തുന്ന കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ കുട്ടിയെ കയറിപിടിക്കാൻ ശ്രമിക്കുകയായിരുന്നു.
വിദ്യാർത്ഥിനി വീട്ടിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.