swekaranam

കൊല്ലങ്കോട്: ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായി തെരഞ്ഞെടുത്ത കെ.ആർ.ഗോപിനാഥിന് എസ്.എൻ.ഡി.പി യോഗം കൊല്ലങ്കോട് യൂണിയൻ സ്വീകരണം നൽകി. യൂണിയൻ പ്രസിഡന്റ് ആർ. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ.അനുരാഗ് കെ.ആർ.ഗോപിനാഥിന് ഉപഹാരം സമർപ്പിച്ചു. യൂണിയന്റെയും വിവിധ ശാഖകളുടെയും ഭാരവാഹികൾ കെ.ആർ.ഗോപിനാഥിനെ പൊന്നാട അണിയിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.സി.മുരളീധരൻ, കെ.ദേവദാസ്, എ.ശശീവൻ, സ്മിത പ്രദീപ്, എസ്. ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.