jadha

അലനല്ലൂർ: ബാലസംഘം വേനൽ തുമ്പി കലാജാഥയ്ക്ക് അലനല്ലൂരിൽ സ്വീകരണം നൽകി. വാദ്യഘോഷങ്ങളോടെ നൂറുകണക്കിന് കുട്ടികൾ കലാജാഥയെ സ്വീകരിച്ചു. സ്വീകരണം കെ.എ.സുദർശനകുമാർ ഉദ്ഘാടനം ചെയ്തു. യുവ കവി മധു അലനല്ലൂർ മുഖ്യാതിഥിയായി. പി.എം.മധു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം പി.മുസ്തഫ, വി.അബ്ദുൾ സലീം, ലോക്കൽ സെക്രട്ടറി ടോമി തോമസ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.മോഹൻദാസ്, പി.അബ്ദുൾ കരീം, പി.രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. ജാഥാ ക്യപ്റ്റൻ എ.യു. സനൂബ്, മാനേജർ എം.എം.ബഷീർ ,കോ-ഓർഡിനേറ്റർ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.