
ശ്രീകൃഷ്ണപുരം: കാട്ടുകുളം പരിയാനമ്പറ്റ സാംസ്കാരിക വേദി, കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പരിയാനമ്പറ്റ സർഗ്ഗമണ്ഡപത്തിൽ നടന്ന ചടങ്ങിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം ഡോ. വി.പി.ഗംഗാധരൻ നിർവഹിച്ചു. സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി ചികിത്സാ, വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചു. ട്രസ്റ്റ് ചെയർമാൻ ഡോ. ബാബുരാജ് പരിയാനമ്പറ്റ, പ്രസിഡന്റ് ഗോപകുമാർ കല്ലാട്ടിൽ, അക്ഷര ശ്ലോക ആചാര്യൻ രാമചന്ദ്ര അയ്യർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് കഥക് നർത്തകി സംഗീത ചാറ്റർജിയുടെ കഥക് നൃത്താവതരണം നടന്നു.