inogration

കടമ്പഴിപ്പുറം: ഗുപ്തൻ സേവന സമാജം കടമ്പഴിപ്പുറം മേഖല വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.കുട്ടികൃഷ്ണ ഗുപ്തൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എ.കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മേഖല വൈസ് പ്രസിഡന്റ് ടി.വിജയൻ, സെക്രട്ടറി കെ.രജിത് കൃഷ്ണ, ട്രഷറർ സി.ഉണ്ണികൃഷ്ണൻ, കെ.വി.സുബ്രഹ്മണ്യൻ, പി.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സംഘടന നേതാക്കളുടെ അപ്രതീക്ഷിത വിയോഗത്തിൽ യോഗം അനുശോചിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സമുദായ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം നൽകി ആദരിച്ചു. ഭാരവാഹികളായി കെ.രജിത് കൃഷ്ണ (പ്രസിഡന്റ്), എ.കെ.സന്തോഷ് (സെക്രട്ടറി), പി.രാജേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.