
കൊപ്പം: സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന 'നിങ്ങൾക്കും സംരംഭകരാകാം' സെമിനാർ കൊപ്പം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.സി.അസീസ് സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുണ്യ സതീഷ് അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വികസന ഓഫീസർ ബൈജു മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി.രാമദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല, കെ.ബീന, ടി.ഉണ്ണികൃഷ്ണൻ, കെ.പി.ധന്യ, എ.പി.അഭിലാഷ് എന്നിവർ പങ്കെടുത്തു.