
വടക്കഞ്ചേരി: അറുപത് വയസ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം വടക്കഞ്ചേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പ്രവാസി സംഘം സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. സി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി.കെ.ഉമ്മർ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം.ശശി, എം.എ.നാസർ, പി.പത്മനാഭൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി പി.എച്ച്.അൻവർ (പ്രസിഡന്റ്), ആർ.പ്രവീൺ, കെ.അനൂപ് (വൈസ് പ്രസിഡന്റുമാർ), എം.കെ.ശശി (സെക്രട്ടറി), ബീനസലാം, ഗോപിനാഥൻ (ജോയിന്റ് സെക്രട്ടറിമാർ), ഇ.മജീദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.