
പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന മൈക്രോഫിനാൻസ് അംഗങ്ങൾക്ക് 7,62,00000 രൂപ വായ്പാ വിതരണം നടത്തി. വിതരണോദ്ഘാടനം ധനലക്ഷ്മി ബാങ്ക് റീട്ടെയിൽ ഹെഡ് ബിജുകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആർ.ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ.ഗോപിനാഥ്, ധനലക്ഷ്മി ബാങ്ക് റീജിണൽ ഹെഡ് അനൂപ് നായർ, ഹരീഷ, അനിൽകുമാർ, പ്രവീൺകുമാർ, ഗ്രീഷ്മ, യു.പ്രഭാകരൻ എന്നിവർ സംസാരിച്ചു. യൂണിയൻ ഭാരവാഹികളായ അഡ്വ. കെ.രഘു, ബി.വിശ്വനാഥൻ, ജി.രവീന്ദ്രൻ, മുരുകൻ, വി.ജയപ്രകാശ്, കെ.ഉണ്ണികൃഷ്ണൻ, കെ.അനന്തകുമാർ, കെ.അരവിന്ദാക്ഷൻ, വി.രാജേഷ്, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി നിവിൻ ശിവദാസ്, പ്രസിഡന്റ് സുരേഷ്, വനിതാസംഘം ഭാരവാഹികളായ പത്മാവതി പ്രഭാകരൻ, പ്രേമകുമാരി, ജ്യോതി ഉണ്ണികൃഷ്ണൻ, ഉഷ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.