
പാലക്കാട്: രാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പിയാണെന്ന് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ എ.തങ്കപ്പൻ പറഞ്ഞു. രാജ്യത്ത് ഇന്നുകാണുന്ന വിവരസാങ്കേതിക വിദ്യയുടെ ഉപജ്ഞാതാവാണ് അദ്ദേഹം. രാജ്യത്തെ സാധാരണക്കാരുടെ കൈകളിൽ ടെലിഫോണും മൊബൈലും ഇന്റർനെറ്റ് സേവനങ്ങളും ഇന്നത്തെ നിലയിൽ പ്രാപ്യമാക്കിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണെന്നും തങ്കപ്പൻ കൂട്ടിച്ചേർത്തു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിഒന്നാമത് രക്തസാക്ഷിത്വദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തിയ ശേഷം അനുസ്മരണ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, വി.രാമചന്ദ്രൻ, ജില്ലാ നേതാക്കളായ സി.ബാലൻ, എ.രാമദാസ്, പുത്തൂർ രാമകൃഷ്ണൻ, പി.എച്.മുസ്തഫ, സുധാകരൻ പ്ലാക്കാട്ട്, പ്രതീഷ് മാധവൻ, സദ്ദാംഹുസൈൻ, സി.വി.സതീഷ്, ബി.അനിൽകുമാർ, ജവഹർ രാജ്, സാജോ ജോൺ, എ.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.