inogration

പട്ടാമ്പി: പരുതൂർ ജി.എൽ.പി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സ്പീക്കർ എം.ബി രാജേഷ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം.സക്കറിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോൾ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. രണ്ട് നിലകളിലായി ആകെ ആറ് ക്ലാസ് മുറികളും സ്റ്റെയർ റൂം, വരാന്ത എന്നിവ ഉൾപ്പെടെ 406 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ആറ് മാസത്തിനകം നിർമ്മാണം പൂർത്തീകരിക്കാനാണ് ശ്രമം. ഇതോടുകൂടി പരുതൂർ ജി.എൽ.പി സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത പൂർണമായും പരിഹരിക്കാനാവുമെന്നും സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. ഇതിനുപുറമെ കക്കാട്ടിരി ജി.എൽ.പി സ്കൂളിന് രണ്ട് കോടി രൂപ, ആനക്കര മേലഴിയം സ്കൂളിന് ഒരു കോടി രൂപ, കുമരനല്ലൂർ ഹയർ സെക്കൻഡറി സ്കൂളിന് ഒരു കോടി രൂപയും പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്.