അഗളി: വനംവകുപ്പ് വാച്ചർ രാജനെ കണ്ടെത്താനുള്ള പൊലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ് മാറ്റിവച്ചു. സൈലന്റ്‌വാലി കാടുകളിലാണ് രാജനായി പ്രത്യേക തെരച്ചിൽ നടത്തുന്നത്. തണ്ടർബോൾട്ടിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന തെരച്ചിലാണ് മാറ്റിവച്ചതെന്ന് അഗളി ഡിവൈ.എസ്.പി എൻ.മുരളീധരൻ അറിയിച്ചു. മേയ് മൂന്നിനാണ് രാജനെ സൈരന്ധ്രി കാടുകളിൽ നിന്ന് കാണാതായത്. വനത്തിനകത്തെ തെരച്ചിൽ വനംവകുപ്പ് നേരത്തെ അവസാനിപ്പിച്ചിരുന്നു.