sndp

പാലക്കാട്: ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറായി ചുമതലയേറ്റ കെ.ആർ.ഗോപിനാഥിന് എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ യൂത്ത്മൂവ്‌മെന്റ് സ്വീകരണം നൽകി. നിസ്വാർത്ഥമായ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ സ്ഥാനമെന്നും പ്രവർത്തന മേഖലയിൽ ഇനിയും ഉയർച്ചയിലെത്താൻ കെ.ആർ.ഗോപിനാഥിനു കഴിയട്ടെയെന്നും യോഗം ആശംസിച്ചു. യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വി.സുരേഷ്, സെക്രട്ടറി നിവിൻ ശിവദാസ്, കേന്ദ്ര കമ്മിറ്റി അംഗം പ്രജീഷ് പ്ലാക്കൽ, ഭാരവാഹികളായ അനിൽ കുമാർ, ഗിരീഷ് വാഴക്കോട്, രാജേഷ് വേനോലി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.