
നെന്മാറ: പ്രളയ പുനരുദ്ധാരണ പ്രത്യേക പാക്കേജ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ നെന്മാറ വക്കാവ് എടപ്പാടം റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ടും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാത്തതിൽ നെന്മാറ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു. എം.എൽ.എ അടക്കമുള്ള ജനപ്രധിനിധികൾ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും റോഡ് നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു. പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സി.സി.സുനിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജിൽ കൽമൊക്ക് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അമീർജാൻ, എം.വൈശാഖ്, ബി.ശരത്ത്, എച്ച്.ഷഫീക്ക്, ഡിജു ദിവാകരൻ, മണികണ്ഠൻ, സി.രാജേഷ്, വി.മണികണ്ഠൻ എന്നിവർ പങ്കെടുത്തു.