
പട്ടാമ്പി: പട്ടാമ്പിയിൽ പാലക്കാട് മാജിക് മിഷന്റെ നേതൃത്വത്തിൽ കേരളത്തിനകത്തും പുറത്തും നിന്നുമായി 200 മാന്ത്രികർ പങ്കെടുത്ത മാസമര-2022 മാന്ത്രിക കൺവെൻഷൻ സമാപിച്ചു. മാന്ത്രികൻ പി.എം.മിത്ര കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മുരളീധരൻ വെളേരി മഠം അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രശസ്ത മാന്ത്രികരായ പ്രഭാക് മല്ലിക, ശശി താഴത്തുവയൽ, വിൽസൺ ചെമ്പക്കുളം, ഹരിദാസ് തൃശൂർ, അഭിരൂപ് പട്ടാമ്പി എന്നിവരുടെ ഗാലാ ഷോയും അരങ്ങേറി. കൺവെൻഷന്റെ ഭാഗമായി അരങ്ങേറിയ മാജിക് മത്സരത്തിൽ സീനിയർ വിഭാഗം ആഷിക്ക് പാലക്കാട് ഒന്നാംസ്ഥാനവും ഷിബുമോൻ രണ്ടാംസ്ഥാനവും ജൂനിയർ വിഭാഗം തീർത്ഥ തൃശൂർ ഒന്നാംസ്ഥാനവും ഹൈഫ ഫാത്തിമ രണ്ടാംസ്ഥാനവും നേടി. മജീഷ്യൻ വിപിൻ മംഗലാകുന്നിനെ അനുസ്മരിച്ചു. കൈലാസ് പട്ടാമ്പി, അഭിരൂപ് പട്ടാമ്പി, സലാം വല്ലപ്പുഴ, ഷഹബാസ് ഖാൻ ചെർപ്പുളശ്ശേരി, രവീന്ദ്രൻ പട്ടാമ്പി, സുരേന്ദ്രൻ പട്ടാമ്പി, അശോക്, അഖിൽ എന്നിവർ പങ്കെടുത്തു.