inogration

അലനല്ലൂർ: പാക്കത്ത് കുളമ്പ് അങ്കണവാടി വാർഷികവും യാത്രയയപ്പും നടത്തി. അലനല്ലൂർ എൻ.കെ. ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം എം.മെഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീർ തെക്കൻ, കെ.വേണു, കെ.രവികുമാർ, പി.സെയ്താലി, പി.ഷെരീഫ്, കെ.ടി.ഉമാദേവി, ആക്കാട്ട് ബീവു, ഹംസ ആക്കാടൻ എന്നിവർ പങ്കെടുത്തു.
വിരമിക്കുന്ന അങ്കണവാടി വർക്കർ കെ.ടി.ഉമാദേവി, ഹെൽപ്പർ ആക്കാട്ട് ബീവു എന്നിവർക്ക് എം.എൽ.എ ഉപഹാരം നൽകി. ആശാവർക്കർ പി.എസ്.ശോഭകുമാരിയെയും കുടുംബശ്രീ മിഷൻ സി.ഡി.എസ് ചെയർ പേഴ്സൺ പി.രതികയെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. അങ്കണവാടിക്ക് തന്റെ പേരിലുള്ള ഭൂമിയിൽ നിന്ന് സ്വന്തമായി സ്ഥലം പതിച്ച് നൽകിയ പനക്കത്തോട്ടത്തിൽ പരേതനായ ചേന്ദന്റെ കുടുംബത്തിനുള്ള പ്രശംസാപത്രം മകൻ അയ്യപ്പൻ എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി. തുടർന്ന് അങ്കണവാടി കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ അരങ്ങേറി.