ചിറ്റൂർ: അമ്മ നാടകവേദിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏഴുദിവസമായി നീണ്ടുനിന്ന യവനിക - 2022 നാടക ക്യാമ്പ് അവസാനിച്ചു. സമാപനത്തിന്റെ ഭാഗമായി നല്ലേപ്പിള്ളി ഗവ. യു.പി സ്കൂളിൽ നടന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു.
നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിഷ അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് വൈശാഖൻ മുഖ്യാതിഥിയായി. സംവിധായകൻ ഫാറൂഖ് അബ്ദുൾ റഹ്മാൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.മുത്തു, എൻ.കർപ്പകം, പി.വിജയൻ, സുധീഷ് നല്ലേപ്പിള്ളി, കെ.രവിചന്ദ്രൻ എന്നിവർ പങ്കെടുത്തു.