suspended

പാലക്കാട്: പാലക്കാട് എക്‌സൈസ് ഡിവിഷണൽ ഓഫീസിൽ 10.23 ലക്ഷം രൂപ കൈക്കൂലിപ്പണം പിടിച്ച കേസിൽ 14 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.

പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എം.എം.നാസർ, എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി - നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.സജീവ്, ചിറ്റൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.അജയൻ, എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.രമേഷ്, പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സെന്തിൽകുമാർ, പാലക്കാട് ഡിവിഷൻ ഓഫീസ് അറ്റൻഡന്റ് നൂറുദ്ദീൻ, എ.എസ്.പ്രവീൺകുമാർ (പ്രിവന്റീവ് ഓഫീസർ പാലക്കാട്), സൂരജ് (സിവിൽ എക്‌സൈസ് ഓഫീസർ, പാലക്കാട്), പി.സന്തോഷ് കുമാർ (അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്), പാലക്കാട്), മൻസൂർ അലി (പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്), എസ്.പി.എൽ സ്‌ക്വാഡ് ഓഫീസ്), വിനായകൻ (സിവിൽ എക്‌സൈസ് ഓഫീസർ, ചിറ്റൂർ), ശശികുമാർ (സിവിൽ എക്‌സൈസ് ഓഫീസർ, ചിറ്റൂർ), പി.ഷാജി (പ്രിവന്റീവ് ഓഫീസർ, പാലക്കാട്), ശ്യാംജിത്ത് (പ്രിവന്റീവ് ഓഫീസർ, ചിറ്റൂർ) എന്നിവർക്കാണ് സസ്‌പെൻഷൻ.

ഷാപ്പുകളുടെയും കള്ള് കൊണ്ടുപോകാനുമുള്ള പെർമിറ്റുകൾ പുതുക്കാൻ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിൽ ഈ മാസം 16നാണ് സിവിൽ സ്റ്റേഷനിലുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഓഫീസ്, കാടാംങ്കോടുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഓഫീസ് എന്നിവിടങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.