
പാലക്കാട്: കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് പാലക്കാട് ജില്ലയിലെ സ്ഥാപക പ്രസിഡന്റ് തേനാരി കെ.ചെന്താമരാക്ഷന്റെ രണ്ടാം ചരമവാർഷിക ദിനാചരണവും ജില്ലാ പ്രവർത്തക കൺവെൻഷനും മോയൻ എൽ.പി സ്‌കൂളിൽ നടന്നു. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സംഘടന ജില്ലാ പ്രസിഡന്റ് ജെസ്സി ചെന്താമരാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ മോഹൻദാസ് ഉണ്ണി മഠം മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് മനോജ് ചെങ്ങന്നൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹകസമിതി അംഗം എസ്.കെ.അനന്തകൃഷ്ണൻ, വിഷ്ണുദാസ്, ഡി.രമേഷ്, പ്രേംനവാസ്, ഒ.കെ.മണികണ്ഠൻ, പുതുശ്ശേരി ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.